എൻ. എൻ പിള്ളയുടെ മകനാണ്. കർക്കശക്കാരനും സ്ത്രീ വിരോധിയുമായ അഞ്ഞൂറാനായി അഭിനയിച്ചു തകർക്കാനും, കാലാതീതമായ കഥാപാത്രമായത് നിലനിർത്താനും എൻ എൻ പിള്ളക്കായെങ്കിൽ ആദ്ദേഹത്തിന്റ മകനാണോ അഭിനയത്തിൽ അത്ഭുതം തീർക്കുവാനിത്ര പ്രയാസമുള്ളത്?
അതേ വിജയരാഘവൻ ഞെട്ടിച്ചു .
അല്ല, അതിലുപരി വല്ലാത്തൊരു നോവ് പടർത്തി.
കിഷ്‌കിന്ധാ കാണ്ഡം കണ്ടു കഴിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു. നെഞ്ചിനകത്ത് വല്ലാത്തൊരു വിങ്ങൽ.
അപ്പു പിള്ളയെന്ന മിസ്റ്ററി മനുഷ്യനെ അടുത്തറിഞ്ഞിട്ടാണ്. ഒറ്റ നോട്ടത്തിൽ അകൽച്ച തോന്നുന്നൊരു കഥാപാത്രം. മുന്നോട്ട് പോകും തോറും ഏറെ അരികത്തായി വരുന്നൊരു കഥാപാത്രം.
നിലവിൽ, ഈ കഥാപാത്രത്തെ വിജയരാഘവനേക്കാൾ മനോഹരമായി മറ്റാർക്കെങ്കിലും പോർട്രൈ ചെയ്യാനാവുമെന്നെനിക്ക് തോന്നുന്നില്ല.
ഒരിക്കൽ വിജയരാഘവൻ ഒരഭിമുഖത്തിനിടയിൽ പറഞ്ഞു ; സിനിമയുമായി ബന്ധപ്പെട്ട് ഒരു സങ്കടമേയുള്ളൂ, ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ല.
ബട്ട് എന്റെ അഭിപ്രായത്തിൽ ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ പോലുള്ളവരുടെ സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും അപ്പു പിള്ളയെന്ന ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകർക്കിദ്ദേഹത്തെ എക്കാലത്തും ചേർത്തു പിടിക്കാൻ. ഒരു നല്ല നടനെന്ന നിലയിൽ
അനു ചന്ദ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: