മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയാണ് ബാഴ്സയുടെ കുതിപ്പ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ യുവ താരം ലാമിനെ യമാലിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജിറോണയെ തകര്‍ത്തു. 30, 37 മിനിറ്റുകളിലാണ് യമാലിന്റെ ഗോളുകള്‍. 47-ാം മിനിറ്റില്‍ ഡാനി ഒല്‍മോ, 64-ാം മിനിറ്റില്‍ പെഡ്രിയും ബാഴ്സയ്‌ക്കായി ലക്ഷ്യം കണ്ടു. 86-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റു മത്സരങ്ങളില്‍ അത്ലറ്റിക്കോ മഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെയും അത്ലറ്റിക് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലാസ് പാല്‍മാസിനെയും സെല്‍റ്റ ഡി വിഗോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ വയ്യഡോളിഡിനെയുഗ പരാജയപ്പെടുത്തി.
ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡും വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ വിനീഷ്യസും 75-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുമാണ് പെനാല്‍റ്റികളിലൂടെ റയലിനായി ഗോളുകള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ വിയ്യാ റയല്‍ മയ്യോര്‍ക്കയെയും (21), എസ്പാന്യോള്‍ ഡിപോര്‍ട്ടീവോ അലാവസിനെയും (32), സെവിയ്യ ഗെറ്റഫെയെയും (10) തോല്‍പ്പിച്ചു.
വിജയത്തോടെ ലാലിഗയിലെ പോയിന്റ് പട്ടികയില്‍ അഞ്ച് വിജയങ്ങള്‍ സഹിതം 15 പോയിന്റുമായി ബാര്‍സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അത്‌ലറ്റിക്കോ മഡ്രിഡ് (11), റയല്‍ മഡ്രിഡ് (11), വിയ്യാ റയല്‍ (11) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: