കൊല്‍ക്കത്ത: ബംഗാളിലെ സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ (ഐസിഎച്ച്) 26 കാരിയായ യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചു. കുട്ടികളുടെ വാര്‍ഡിലാണ് സംഭവം. ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്ന തനയ് പാല് (26) ആണ് പ്രതി.
വാര്‍ഡിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയും വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ് സംഹിതയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കൂടാതെ ഈ മാസം ആദ്യം, ബംഗാളിലെ ബിര്‍ഭും ജില്ലയിലെ സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ ഡ്യൂട്ടി നഴ്സിനെ പീഡിപ്പിച്ചെന്നാരോപിച്ച് ഒരാളും അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: