ബർസൂർ ; ഇന്ത്യയിൽ ധാരാളം ശിവക്ഷേത്രങ്ങളുണ്ട്. ഓരോ ക്ഷേത്രത്തിനും അതിൻ്റേതായ പ്രത്യേകതയുമുണ്ട്. അത്തരത്തിലൊന്നാണ് ഛത്തീസ്ഗഡിലെ ബർസൂരിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം . ‘ബാട്ടിസ് മന്ദിർ’ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. 32 തൂണുകളിലാണ് ക്ഷേത്രം നിൽക്കുന്നത്. രണ്ട് ശ്രീകോവിലുകളുള്ള ഏക ക്ഷേത്രമാണിത്.
മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം 360 ഡിഗ്രിയിൽ കറങ്ങുകയും ചെയ്യും. ശിവലിംഗം തിരിക്കുന്നതിലൂടെ ശിവൻ തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു. 1208-ൽ രാജമഹർഷി ഗംഗമഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രരേഖകൾ പറയുന്നു.ശ്രാവണ മാസത്തിൽ ഈ ശിവലിംഗ ദർശനം നടത്തുന്നത് ഏറെ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്.
‘ താജ്മഹലിനെ ഒരു അത്ഭുതമായി കണക്കാക്കുന്നവർ , നമ്മുടെ പ്രാചീന സംസ്ക്കാരം നോക്കൂ, 1100 വർഷം പഴക്കമുള്ള ബർസൂർ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിവലിംഗം 360 ഡിഗ്രിയിൽ കറങ്ങുന്നു ‘ എന്ന കുറിപ്പോടെയാണ് ശിവലിംഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഈ ശിവലിംഗം സീതയും, രാമനും, ലക്ഷ്മണനും പ്രതിഷ്ഠിച്ചതാണെന്നും വിശ്വാസമുണ്ട്. ഇവിടെ ശിവലിംഗം ദർശിച്ചാൽ 12 ജ്യോതിർലിംഗങ്ങൾ ദർശിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: