ചിത്രദുർഗ് ; ഈദ് മീലാദ് ഘോഷയാത്രയ്ക്കിടെ പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം വിവാദമാകുന്നു . നഗരത്തിലെ ഗാന്ധി സർക്കിളിനു സമീപം വച്ചാണ് ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ പലസ്തീൻ സിന്ദാബാദ് വിളിച്ചത് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പതാകകൾ പിടിച്ചെടുത്തു. സംഭവത്തിൽ ചിത്രദുർഗ നഗർ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് ചിക്കമംഗളൂരുവിൽ ഈദ് മീലാദ് ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ പലസ്തീൻ പതാകയുമായി മുസ്ലീം യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയത് . ചിക്കമംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിലാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു .ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകർ ചിക്കമംഗളൂരു സിറ്റി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: