മുംബൈ : സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളുടെ ഇത്തരം പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധ മനോഭാവം കാണിക്കുന്നുവെന്ന് ധൻഖർ പറഞ്ഞു.
ചില ആളുകൾ ഭരണഘടനയുടെ ആത്മാവ് മറന്നതിനാൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളരെ ആവശ്യമാണെന്നും മുംബൈയിൽ ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ധൻഖർ പറഞ്ഞു. സംവരണം അവസാനിപ്പിക്കണമെന്ന് വിദേശത്ത് ഒരു ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ പറയുന്നത് അതേ ഭരണഘടനാ വിരുദ്ധ മനോഭാവത്തിന് അടിവരയിടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
സംവരണം രാജ്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവാണ്. സമൂഹത്തിന്റെ ശക്തിയുടെ നെടുംതൂണായവരെ കൈപിടിച്ചുയർത്തുകയാണ് സംവരണമെന്ന് വൈസ് പ്രസിഡൻറ് പറഞ്ഞു.
അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ സംവരണം എടുത്ത് കളയുന്നതിനെക്കുറിച്ച് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ വിവാദമായിരിക്കെ അത് ഇപ്പോൾ അങ്ങനെയല്ലെന്ന് അദ്ദേഹം പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: