ചെന്നൈ: ഒക്ടോബര്‍ രണ്ടിന് പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ പാമ്പന്‍ പാലം സ്മാരകമാക്കാന് തീരുമാനം. പഴയ പാലം കേടുപാടില്ലാതെ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മധുര റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശരത് ശ്രീവാസ്തവ അറിയിച്ചു. ഒരു നൂറ്റാണ്ടുകളും പഴക്കമുള്ള എന്‍ജിനീയറിംഗ് വിസ്മയമായ പഴയ പാലത്തിലൂടെ 2022 വരെ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ പാക്ക് കടലിടുക്കിന് കുറുകെ 2.05 കിലോമീറ്റര്‍ നീളമുള്ള പുതിയ റെയില്‍വേ പാലം പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നു. പുതിയ പാലം രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്പ്പാലമാണെന്നും അതിവേഗ ട്രെയിനുകള്‍ക്ക് അനുയോജ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റെയില്‍വേ എന്‍ജിനീയറിങ് വിഭാഗമായ വികാസ് നിഗം ലിമിറ്റഡ് ആണ് നിര്‍മ്മിച്ചത്. 545 കോടി രൂപയാണ് ചെലവ് . ഒക്ടോബറോടെ ട്രെയിനുകള്‍ക്ക് രാമേശ്വരം വരെ സര്‍വീസ് നടത്താനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: