Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സദ്യയുടെ വാസ്തു

ഡോ. നിശാന്ത് തോപ്പില്‍ by ഡോ. നിശാന്ത് തോപ്പില്‍
Sep 15, 2024, 09:07 am IST
in Varadyam

പന്തിഭോജനം എന്ന് അര്‍ത്ഥം വരുന്ന ‘ സഗ്ധി’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് സദ്യ എന്ന വാക്കിന്റെ പിറവി എന്നാണറിവ്. ലളിതമായി പറഞ്ഞാല്‍ സഹഭോജനം. സദ്യയ്‌ക്ക് ഇല ഇടുന്നതുമുതല്‍ ചില ചിട്ടവട്ടങ്ങളില്‍ക്കൂടിയാണ് കാര്യങ്ങള്‍ കടന്നു പോകുന്നത്. ‘ഉണ്ടറിയണം ഓണം ‘- എന്നാണ് പഴമക്കാരുടെ പറച്ചില്‍. വിഭവങ്ങള്‍ വിധിപ്രകാരം  വിളമ്പിതീര്‍ക്കുന്നത് ഒരു കലയാണ്.

തറയില്‍ വിരിച്ച പുല്‍പ്പായയിലാവാം ചമ്രംപടിഞ്ഞുള്ള  ഇരിപ്പ്. ഉണ്ണാനിരിക്കുന്നവരുടെ ഇടത്തുവശത്തായിരിക്കണം നാക്കിലയുടെ അല്ലെങ്കില്‍ തൂശനിലയുടെ തലഭാഗം. സദ്യ വിളമ്പുന്നതിന് മുന്‍പ് പിതൃക്കള്‍ക്ക് ,ഗണപതിയ്‌ക്ക് ,മഹാബലിക്ക് തെളിഞ്ഞുകത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കി നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി  വീടിന്റെ കന്നിമൂലയില്‍ വെയ്‌ക്കുന്ന പതിവുണ്ടായിരുന്നു.

മേടം രാശിയില്‍ നിന്നും തുടങ്ങി വലത്തോട്ട് എന്ന ക്രമത്തിലാണ് വിളമ്പല്‍  പുരോഗമിക്കുക. നേന്ത്രക്കായ വറുത്തത് ,ശര്‍ക്കര ഉപ്പേരി തുടങ്ങിയവയുടെ സ്ഥാനം ഇലയുടെ ഇടത്ത് ഭാഗത്ത്. പപ്പടവും പഴവും വിളമ്പുന്നതും ഇവിടെത്തന്നെ. ഇടത്തെ മൂലയുടെ മുകള്‍ വശത്ത് പുളിങ്കറി ,പച്ചടി, കിച്ചടി, അവിയല്‍ ,ഓലന്‍. തോരന്‍ , കൂട്ടുകറി. എരിശ്ശേരി. തൊടുകറികള്‍ തുടങ്ങി  മറ്റെല്ലാ കറികളും വിളമ്പിക്കഴിഞ്ഞാലാവും ചോറ് വിളമ്പാന്‍ ആളെത്തുക.

ചോറ് വിളമ്പുന്നതിനും ചിട്ടയുണ്ട്. ഇലയുടെ താഴത്തെ ഭാഗത്ത് നടുവിലായി വേണം വിളമ്പാന്‍. അതിനു മുകളില്‍ നെയ്യും പരിപ്പും. കാച്ചിയ പപ്പടം ഞെരിച്ചുടച്ചതും പരിപ്പും നെയ്യും  കൂട്ടിക്കുഴച്ച് ഊണു തുടങ്ങാം. ഇനി സാമ്പാറിന്റെ വരവായി. തൊട്ടുപുറകെ പുളിശ്ശേരി. ചോറ് കഴിഞ്ഞാല്‍ മധുരക്കറി അഥവാ പായസം ,പ്രഥമന്‍.
പരിപ്പ് പ്രഥമന്‍, പാല്‍പ്പായസം ,പഴപ്രഥമന്‍ ,സേമിയപ്പായസം ,പാലാട അങ്ങിനെ നീളുന്ന പായസങ്ങളുടെ പേരുകള്‍ .

പായസം കഴിഞ്ഞാല്‍ മോരും രസവും കൂട്ടി രണ്ടോ നാലോ  ഉരുളച്ചോറ് ചിലര്‍ക്ക് പഥ്യം.
സദ്യ കേമമാകണമെങ്കില്‍ നാലുകൂട്ടം കറികള്‍, നാലുതരം വറവ്, നാല് ഉപദംശം (തൊടുകറി ) എന്നത് പഴയ രീതി.

വിവിധതരം പച്ചക്കറിവിഭവങ്ങളുടെ ചേരുവയായ സാമ്പാറില്‍ ധാരാളം നാരുകളടങ്ങിയതിനാല്‍ ദഹനത്തോടൊപ്പം മലബന്ധം ഒഴിവാക്കുന്നു .
പോഷകസമ്പന്നം .വിറ്റാമിനുകളും  പ്രോട്ടീന്‍ സമ്പുഷ്ടവുമായ അവിയല്‍ തുടങ്ങി ഓരോവിഭവങ്ങളുടെയും രുചിപ്പെരുമയ്‌ക്കൊപ്പം  ആരോഗ്യപരമായ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞാല്‍ തീരില്ല  ഭക്ഷണംതന്നെയാണ് ആയുര്‍വ്വേദം എന്നത്  സദ്യയിലൂടെ ഇവിടെ പൂര്‍ണ്ണമാവുന്നു .

ഓണസദ്യ പൊതുവെ വെജിറ്റേറിയന്‍ ആണെങ്കിലും വടക്കേ മലബാറില്‍ ആട്ടിറച്ചിയും കോഴിയിറച്ചിയും അയക്കൂറ ,ആകോലി  തുടങ്ങിയ മീന്‍ വിഭവങ്ങളുമൊക്കെയാവും സദ്യയിലെ മികച്ച താരങ്ങള്‍.

Tags: Onam celebrationsOnasadya
ഡോ. നിശാന്ത് തോപ്പില്‍
ഡോ. നിശാന്ത് തോപ്പില്‍
ചെയര്‍മാന്‍, വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി. ഫോ. 7994847999) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ സ്റ്റേഷന്‍മാസ്റ്ററെ ചവിട്ടിവീഴ്‌ത്തിയ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Thiruvananthapuram

ഓണം വാരാഘോഷം സമാപനം; ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഗവർണർ, നിറപ്പകിട്ടേകി 91 കലാരൂപങ്ങള്‍, ശംഖനാദം മുഴക്കി 51 കലാകാരന്മാർ

Kerala

തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് ഓണസമ്മാനമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി

Kerala

ഓണാഘോഷ ചടങ്ങുകൾ; ഗവർണറെ നേരിട്ട് ക്ഷണിക്കാൻ മുന്നംഗ മന്ത്രിതല സംഘം, രാജ്ഭവൻ സന്ദർശനം വൈകിട്ട് നാലിന്

Kerala

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.