ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുമായി സംവദിച്ച് എബിവിപി സാധ്യത സ്ഥാനാര്‍ത്ഥികള്‍. ദല്‍ഹിയുടെ വിവിധ പ്രദേശങ്ങളിലായി ഛാത്ര സംവാദ് എന്ന പേരില്‍ നടത്തിയ പരിപാടികളില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്കുന്ന എബിവിപി ക്ക് വിദ്യാര്‍ത്ഥികളുടെ വലിയ പിന്തുണയാണ് ലഭിച്ചത് സെപ്റ്റംബര്‍ 10, 12 തീയതികളില്‍ ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ആദരിക്കുന്നതിന് എബിവിപി നടത്തിയ സ്വയം സിദ്ധ പരിപാടിയും വലിയ വിജയമായിരുന്നു.
ഛാത്ര സംവാദ് പരിപാടിയില്‍ എബിവിപി യുടെ സാധ്യത സ്ഥാനാര്‍ത്ഥികള്‍ അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു.
എബിവിപി നേതൃത്വം നല്കിയ ദല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന് വിദ്യാര്‍ത്ഥികള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ദല്‍ഹി എബിവിപി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി പറഞ്ഞു. ഈ വര്‍ഷവും പ്രചാരണത്തിന്റെ ഭാഗമായി എബിവിപി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: