ഗാല്‍വന്‍: ഭാരത-ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് നിര്‍ണായക വഴിത്തിരിവ്. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ താഴ്വര ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങി.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാനും യോജിച്ച് പ്രവര്‍ത്തിക്കാനും ഭാരതവും ചൈനയും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സൈനക പിന്‍മാറ്റം. അതിര്‍ത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്‌നങ്ങളില്‍ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് ചൈനയുടെ നടപടി.
കഴിഞ്ഞ വ്യാഴാഴ്ച ഡയറക്ടര്‍ വാങ് യി ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി വിഷയത്തിലുള്‍പ്പെടെ വലിയ പുരോഗതിയാണ് ചര്‍ച്ചകളില്‍ ഉണ്ടായിരിക്കുന്നത്. പരസ്പര ധാരണയും വിശ്വാസവും പുലര്‍ത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഇതിനായി നല്ല രീതിയില്‍ ആശയവിനിമയം തുടരാനും തീരുമാനിച്ചു. ഭാരത സൈന്യവും നാല് മേഖലകളില്‍ നിന്ന് പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തവും ഇരുരാജ്യങ്ങളുടേയും നിയന്ത്രണത്തിലാണെന്നും മാവോ നിംഗ് പറഞ്ഞു.
നിയന്ത്രണ രേഖയിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ അജിത് ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇനിയും അവശേഷിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനും, പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ഇതുവരെ നടത്തിയ ശ്രമങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.
ഭാരതവും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ദൃഢമാക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. തര്‍ക്ക മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും, ഇരുപക്ഷത്ത് നിന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ഭാരതവും ചൈനയും തീരുമാനിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: