ബെംഗളൂരു : ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിന് പിന്നാലെ പോലീസ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. കേസിൽ പോലീസ് 10 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട 56 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . 90 പേർക്കായി തിരച്ചിൽ തുടരുകയാണ്.
കൃത്യവിലോപത്തിന്റെ പേരിലാണ് പോലീസ് ഇൻസ്പെക്ടർ പോലീസ് ഇൻസ്‌പെക്ടർ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ഗണേശ ചതുർത്ഥി സമയത്ത് സമാനമായ കലാപം ഉണ്ടായതായി അശോക് കുമാർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ഇത്തവണയും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അശോക് കുമാർ പരാജയപ്പെട്ടിരുന്നു.
മാണ്ഡ്യയിലെ ബദരികൊപ്പാലു വില്ലേജിലെ മസ്ജിദിന് സമീപമുള്ള സ്ഥലം സംഘർഷബാധിത പ്രദേശമാണെന്ന് മാണ്ഡ്യ എസ്പി മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. കൂടുതൽ സുരക്ഷാ സേനയെ അവിടെ വിന്യസിക്കാമായിരുന്നു. അക്രമത്തിനും കലാപത്തിനും 150 പേർക്കെതിരെ കേസെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബിഎൻഎസ്എസിന്റെ 16, 109, 115, 118, 121, 132, 189, 190 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതികളെ തിരിച്ചറിയുന്നതിനും അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: