വയനാട് ; ഉരുൾപൊട്ടലിൽ ജീവൻ രക്ഷപെടുത്തിയ സന്നദ്ധപ്രവർത്തകർക്കു നന്ദി പറയാൻ ചൂരൽമലയിൽ നിന്ന് നിലമ്പൂരിലെത്തി ഉറ്റവരെ നഷ്ടപ്പെട്ട 45 പേർ .ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കളുടെയും നിലമ്പൂരിൽ മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിൽ പങ്കെടുത്തവരുടെയും കൂടിക്കാഴ്ച ആദ്യന്തം വികാരനിർഭരമായി.
പലരും ഉറ്റവരുടെ ഓർമ്മകളിൽ വിതുമ്പുന്നുണ്ടായിരുന്നു. നിലമ്പൂർ സിഎച്ച് സെന്ററാണ് സമാഗമത്തിന് വേദിയായത്. സാമൂഹിക പ്രവർത്തകരായ പി.ഒ.നയീം വയനാട്, മമ്മുട്ടി അഞ്ചുകുന്ന്, സലീം കുഴൽമന്ദം എന്നിവരുടെ നേതൃത്വത്തിൽ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലെ 45 പേരാണ് നിലമ്പൂരിലെത്തിയത്. 45 പേരും ഉറ്റവർ നഷ്ടപ്പെട്ടവരാണ്.
പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമം ഈ മണ്ണിലാണ്. അതിനാൽ ഈ മണ്ണും നിങ്ങളുടെ കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ഇനി ഞങ്ങൾക്ക് സ്വന്തമെന്ന് പറയാൻ ഉള്ളത് രക്ഷാകരം നീട്ടിയ നിങ്ങളാണെന്നുമാണ് വന്നവരിൽ പലരും പറഞ്ഞത് . മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിയതടക്കം സന്നദ്ധപ്രവർത്തകർ പറഞ്ഞപ്പോൾ ചിലർ പൊട്ടിക്കരയുന്നതും കാണാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: