മഹാസമുന്ദ് ; ട്രയൽ റൺ നടത്തുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ കേസിൽ അഞ്ച് പേർ പിടിയിൽ. കല്ലേറിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ ഗ്ലാസുകൾ തകർന്നു. . കോൺഗ്രസ് നേതാവ് താംരധ്വാജ് ബാഗേലിന്റെ സഹോദരനും മുഖ്യപ്രതിയുമായ ശിവകുമാർ ബാഗേൽ ഉൾപ്പെടെ അഞ്ചുപേരാണ് കേസിൽ അറസ്റ്റിലായത്. ഖല്ലാരി നിയമസഭാ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാണ് താംരധ്വജ് ബാഗേൽ. കൂട്ടാളികളായ ദേവേന്ദ്രകുമാർ, ജിതു പാണ്ഡെ, സോൻവാനി, അർജുൻ യാദവ് എന്നിവരും പിടിയിലായി . ഇവർക്കെതിരെ റെയിൽവേ ആക്ട് 1989 പ്രകാരം കേസെടുത്തിട്ടുണ്ട്.
മഹാസമുന്ദിലെ ബാഗ്ബഹാര റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ട്രെയിനിന്റെ C2-10, C4-1, C9-78 എന്നീ മൂന്ന് കോച്ചുകളുടെ ഗ്ലാസുകൾക്ക് ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. സെപ്റ്റംബർ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്ന ട്രെയിനാണിത് .
രാവിലെ ഒമ്പത് മണിയോടെ ബാഗ്ബഹ്‌റയ്‌ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയാണ് ഇവർ കല്ലെറിഞ്ഞത് . ഉടൻ തന്നെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: