ഹുലുന്‍ബുയിര്‍(ചൈന): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഭാരതം ഇന്ന് ചിരവൈരികളായ ഓസ്ട്രേിലയയെ നേരിടും. കഴിഞ്ഞ വര്‍ഷം ഹാങ്ചോ ഒളിംപിക്സിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍വന്നത്. അക്കൊല്ലം രണ്ടിനെതിരെ 10 ഗോളുകള്‍ക്കാണ് ഭാരതം അവരെ തോല്‍പ്പിച്ചത്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചിട്ടുള്ള ടീം ആണ് ഭാരതം. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ കൊറിയയെ ഭാരതം 3-1ന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ മലേഷ്യയ്ക്കെതിരെ 8-1ന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഈ വമ്പന്‍ ജയത്തിന് പിന്നാലെ ഭാരതം സെമിബെര്‍ത്ത് ഉറപ്പിച്ചു.
പാകിസ്ഥാനെതിരെ സമീപകാലത്ത് ഭാരതം മിക്ക മത്സരങ്ങളിലും ജയിച്ച ചരിത്രമാണുള്ളത്. ഏതാനും വര്‍ഷങ്ങളായി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലല്ലാതെ ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടിയിട്ടില്ല. അതിനാല്‍ ഇരുടീമുകളും മുന്‍കാലങ്ങളില്‍ ഏറ്റുമുട്ടിയ അളവില്‍ മത്സരങ്ങളും വരുന്നില്ല.
ഇതുവരെ 180 മത്സരങ്ങളിലാണ് ഭാരതവും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 82 വിജയങ്ങള്‍ പാകിസ്ഥാനൊപ്പം 66 എണ്ണത്തില്‍ ഭാരതം 30 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. സമീപകാലത്ത് മികച്ച ഫോമിലുള്ള ഭാരതം മിക്കവാറും മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. എഫ്ഐഎച്ച് ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. പാകിസ്ഥാന് 16-ാം സ്ഥാനത്തും.
വെങ്കല മെഡല്‍ നിലനിര്‍ത്തിയ പാരീസ് ഒളിംപിക്സ് പ്രകടനത്തിന് പിന്നാലെയാണ് ഭാരതം ചൈനയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കാനെത്തിയത്. ഇന്നത്തെ മത്സരഫലത്തോടെ വരുന്ന പോയിന്റ് അടിസ്ഥാനത്തിലാകും സെമിയല്‍ ആരായിരിക്കും എതിരാളികളെന്ന് ഉറപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: