ന്യൂദല്‍ഹി: വടക്കേയിന്ത്യയില്‍ നടന്ന വിവാഹത്തില്‍ സനാതനധര്‍മ്മത്തിന്റെ മിന്നലാട്ടങ്ങള്‍. വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തും മുന്‍പ് വില്ലൊടിക്കുകയാണ് വരന്‍. ശ്രീരാമന്റെ സീതാപരിണയത്തിന്റെ ഒരു ലഘുപതിപ്പ് സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ ഭക്തിപുരസ്സരം നോക്കിക്കണ്ട് ആത്മസംതൃപ്തിയോടെ ബന്ധുക്കളും സുഹൃത്തുക്കളും.
സീതാപരിണയമാതൃകയില്‍ വടക്കേയിന്ത്യയില്‍ നടന്ന ഹിന്ദുവിവാഹത്തിന്റെ വീഡിയോ:
शादी में वर का धनुष तोड़ना, देखकर अच्छा लगता है सनातन धर्म के प्रति लोग कैसे जागरूक है_❣️https://t.co/wNPO4YBp10 pic.twitter.com/TZsW7ZhkFY
— Punam Keshari 🦋 (@Punam_Keshari01) September 13, 2024
മഹാരാഷ്‌ട്രയില്‍ നിന്നുള്ള പൂനം കേഷരി എന്ന മോദീഭക്തയാണ് ഈ അപൂര്‍വ്വ വിവാഹ വീഡിയോ പങ്കുവെച്ചത്. ഹൈന്ദവസംസ്കാരത്തിന്റെ ടച്ചുള്ള ഈ വീഡിയോയ്‌ക്ക് പത്ത് ലക്ഷം പേരാണ് വീക്ഷിച്ചത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഈ വീഡിയോ പൂനം കേഷരി പങ്കുവെച്ചത്.
രാമായണത്തിലാണ് പണ്ട് ശ്രീരാമന്‍ ഇതുപോലെ വില്ലൊടിച്ച് സീതാ പരിണയം നടത്തിയത്. പിനാക എന്ന പരമശിവന്റെ വില്ലാണ് സീതയെ പരിണയം ചെയ്യാന്‍ ശ്രീരാമന്‍ ഒടിച്ചത്. മാന്ത്രികശക്തിയാല്‍ അമിത ഭാരമുള്ള പിനാക എന്ന വില്ല് ഭൂമിയില്‍ നിന്നുയര്‍ത്തുക തന്നെ ശ്രമകരമാണ്. ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കാനുള്ള കഴിവും കരുത്തും ധാര്‍മ്മികതയും ഉള്ള ഒരാള്‍ക്ക് മാത്രം പിനാക എന്ന വില്ലൊടിക്കാന്‍ കഴിയൂ എന്നതിനാലാണ് മകള്‍ക്ക് ഏറ്റവും മികച്ച വരനെ കിട്ടാന്‍ ഇത്തരമൊരു പരീക്ഷയാണ് സീതാപരിണയത്തിനായി മിഥിലയിലെ രാജാവും സീതയുടെ പിതാവുമായ ജനകമഹാരാജാവ് മുന്നോട്ട് വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: