ന്യൂദല്‍ഹി: സമൂഹത്തെ നയിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള അതുല്യമായ ശക്തി നമ്മള്‍ സ്ത്രീകള്‍ക്കുണ്ടെന്ന് ബന്‍സുരി സ്വരാജ് എംപി.
സൃഷ്ടിയുടെ അതുല്യമായ ഒരു ശക്തി നമുക്കുണ്ട്. മാ സീത, അഹല്യ ബായ് ഹോള്‍ക്കര്‍ എന്നീ ആരാധനാപാത്രങ്ങളും നമ്മള്‍ക്കിടയിലുണ്ട്. കഴിവുകളിലേക്ക് എത്താന്‍ തടയുന്ന എല്ലാ തടസങ്ങളും ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും നമുക്കുണ്ട്, അവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നാം അറിഞ്ഞിരിക്കണം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ ശഹീദ് ഭഗത് സിങ് കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ അവബോധം, വനിതാ സംവരണ ബില്‍ പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരാന്‍ കഴിയും. മാ ഭാരതിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാര്‍ത്ഥി സംഘടനയാണിത്. എബിവിപി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സംഭാവന നല്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടെ ചുമലിലാണ്.
രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 2000ത്തിലധികം സ്ത്രീകളെ ആദരിച്ചു. ശഹീദ് ഭഗത് സിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അരുണ്‍ കുമാര്‍ ആട്രി, എബിവിപി സിഡബ്ല്യുസി അംഗം നിധി ത്രിപാഠി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, ഡിയുഎസ്യു സെക്രട്ടറി അപ്രജിത, ഡിയുഎസ്യു എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി, സച്ചിന്‍ ബെയ്സ്ല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: