തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് അജിത് കുമാര്‍ ഇങ്ങനെ പറഞ്ഞത്.
തനിക്കെതിരെ ഡൂഢാലോചനയുണ്ടെന്നും സംശയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചും എഡിജിപി മൊഴി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാര്‍ പറഞ്ഞു.
അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഡിജിപി ,എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി ഇന്നലെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.
അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക