തൃശൂര്‍ :ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂരിലെ കാട്ടൂരിലാണ് സംഭവം .
പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാര്‍ത്ഥി നിഖിലാണ്(16) മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് സഹപാഠികളുമായി കുളത്തിലേക്ക് എത്തിയത്.
മറ്റൊരു സംഭവത്തില്‍ കാസര്‍ഗോഡ് ഓണാഘോഷ പരിപാടിക്കിടെ ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് അധ്യാപികയെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിച്ചത്. സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ നടക്കവെയാണ് വിദ്യയെ പാമ്പുകടിച്ചത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: