ശബരിമല :ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
ഭസ്മാഭിഷിക്തനായ അയ്യനെ തൊഴാന്‍ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്്. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് അയ്യപ്പനെ കാണാനുള്ള അവസരമുണ്ട്.
കന്നി മാസ പൂജകള്‍് കഴിഞ്ഞ് സെപ്തംബര്‍ 21 നാണ്് നട അടയ്‌ക്കുന്നത്. 14 മുതല്‍ നട അടയ്‌ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ട്.
ഉത്രാടം,തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്റെയും വകയായാണ് ഓണസദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: