തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന്എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ് നടക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ കൃത്രിമം നടന്നിട്ടുണ്ട്. ബാലറ്റ് പേപ്പര്‍ കാണാതായത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. യുയുസി ആയിട്ടുള്ള പല വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണലിനിടയിലും എസ്എഫ്‌ഐയും കെഎസ്‌യുവും സംഘര്‍ഷം ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ സംഘര്‍ഷഭരിതമാക്കി.
അഴിമതിയും അക്രമവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയാണ് എസ്എഫ്‌ഐയും കെഎസ്‌യുവും ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പ് പൂര്‍ണമായും റദ്ദാക്കുകയും ബാലറ്റ് പേപ്പര്‍ നഷ്ടപ്പെട്ട വിഷയം അന്വേഷിക്കുന്നതിന് പ്രത്യേക കമ്മിഷനെ ഏല്‍പ്പിക്കുകയും ഇതില്‍ കുറ്റക്കാരായവരെ അച്ചടക്കനടപടിയെടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും പൂര്‍ണമായും മാറ്റിനിര്‍ത്തുകയും വേണമെന്നും ഈശ്വരപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക