വഡോദര: ശബരിമല അയ്യപ്പ സേവാ സമാജം (എസ്എഎസ്എസ്) ഗുജറാത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തുടക്കമിട്ട ശബരിമല തീര്‍ത്ഥാടനം മൂന്നാം വര്‍ഷത്തിലേക്ക്. സപ്തംബര്‍ 16നും ഡിസംബര്‍ 30നുമായി 37 ഗുജറാത്ത് സ്വദേശികള്‍ ഉള്‍പ്പെടെ 111 ഭക്തര്‍ ദര്‍ശനം നടത്തും. ആദ്യ സംഘം സപ്തംബര്‍ 15ന് കെട്ടുനിറയ്ക്കും. ഗാന്ധിധാം, രാജ്കോട്ട്, കര്‍ണാവതി (അഹമ്മദാബാദ്), വഡോദര, സൂറത്ത്, വത്സാഡ് നഗരങ്ങളിലാണ് കെട്ടുനിറ.
ഗുജറാത്തി തീര്‍ത്ഥാടകരുടെ വീടുകളിലും അയ്യപ്പ സ്വാമിയുടെ ചിത്രവും ശരണഘോഷവും അയ്യപ്പ സ്തുതികളും വിഷ്ണു സഹസ്രനാമവും അടങ്ങുന്ന ഗുജറാത്തി പുസ്തകങ്ങള്‍ വിതരണം ചെയ്തു.
കച്ച് (ഗാന്ധിധാം) മുതല്‍ സൂറത്ത്, വത്സാഡ് വരെയുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തീര്‍ത്ഥാടകര്‍ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനായി ഒരുങ്ങുന്നു. സപ്തംബര്‍ 18ന് ശബരിമല അയ്യപ്പ സ്വാമി ദര്‍ശനത്തിന് ശേഷം പദ്മനാഭസ്വാമി ക്ഷേത്രം, ആര്‍ഷ വിദ്യാ സമാജം കേന്ദ്രം, കന്യാകുമാരി, രാമേശ്വരം, മധുര മീനാക്ഷി, ശ്രീരംഗം യാത്ര കഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ഗുജറാത്തിലേക്ക് മടങ്ങും.
ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി പ്രഭാകരന്. സിയുടെയും ഗുരുസ്വാമിമാരുടെയും നേതൃത്വത്തിലാണ് തീര്‍ത്ഥാടക സംഘം ശബരിമലയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: