ബര്‍ലിന്‍ : ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ മടക്കി വിളിച്ചു. ഇതുവരെ ഉപഭോക്താക്കളില്‍ എത്തിയിട്ടില്ലാത്ത കാറുകളുടെ ഡെലിവറി നിരോധനവും ബിഎംഡബ്ല്യു പ്രഖ്യാപിച്ചു.
ബ്രേക്ക് പ്രശ്നങ്ങളാണ് കാരണം. ചൈനയിലെ ഡിമാന്‍ഡ് കുറഞ്ഞു. പ്രശ്നം കാരണം ലാഭവും വില്‍പ്പന പ്രതീക്ഷകളും തിരിച്ചടി നേരിടുകയാണെന്നും കമ്പനി വെളിപ്പെടുത്തി.
ബ്രേക്ക് സംവിധാനത്തിലെ പ്രശ്നങ്ങള്‍ മൊത്തത്തില്‍ 1.5 ദശലക്ഷത്തിലേറെ കാറുകളെ ബാധിച്ചു. ആഗോളതലത്തിലുള്ള തിരിച്ചുവിളിക്കലിന് പുറമേ, ഇതുവരെ ക്ളയന്റുകള്‍ക്ക് കൈമാറാത്ത 320,000 കാറുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: