കൊച്ചി: മലയാളികളെ മനസ്സിലാക്കാന്‍ മലയാളിക്കേ കഴിയൂ… ഇത് വെറുതെ പറയുന്നതല്ല. നടക്കില്ല എന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ നടത്തിക്കാണിക്കുന്നവരാണ് മലയാളികള്‍. ഇതാ മലയാളി സിനിമകള്‍ ട്രെന്‍ഡ് മാറ്റുകയാണ് യുവനടന്മാര്.
വിവാദങ്ങള്‍ക്കിടയിലും മലയാളികളെ ഉത്സവത്തിമിര്‍പ്പിന്റെ മാറ്റ് കൂട്ടാന്‍ ഒരുങ്ങിക്കഴിഞ്ഞു മലയാള സിനിമ. മലയാള സിനിമയില്‍ ഇനി ഓണപ്പടങ്ങളുടെ കാലമാണ്. ഇതില്‍ ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളിലെ നായകന്മാര് ഒന്നിച്ച് ഇറക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ടൊവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവരാണ് വ്യാഴം വെള്ളി ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് വീഡിയോ ഇറക്കിയിരിക്കുന്നത്.
ടൊവിനോയുടെ ചിത്രം എആര്‍എമ്മിന് വേണ്ടി പെപ്പെയും, ആസിഫ് അലിയുടെ ചിത്രം കിഷ്കിന്ദകാണ്ഡത്തിന് വേണ്ടി ടൊവിനോയും, ആന്റണി വര്‍ഗ്ഗീസിന്റെ കൊണ്ടല്‍ ചിത്രത്തിനായി ആസിഫ് അലിയും പ്രേക്ഷകരോട് അഭ്യര്‍ത്ഥന നടത്തുകയാണ് വീഡിയോയില്‍. ടൊവിനോയും ആന്റണി വര്‍ഗ്ഗീസും ഒന്നിച്ച് എത്തുമ്പോള്‍ ആസിഫ് വീഡിയോ കോളിലാണ് ചേരുന്നത്.
എആര്‍എ വിഷ്വല്‍ ട്രീറ്റാണെന്നും എല്ലാവരും തീയറ്ററില്‍ നിന്നും ആസ്വദിക്കണമെന്നാണ് പെപ്പെ പറയുന്നത്. അതിന് പിന്നാലെ കിഷ്കിന്ദകാണ്ഡം ഒരു ഇന്റന്‍സ് ത്രില്ലറാണെന്നും അതിന്റെ ട്രെയിലര്‍ അടക്കം അതിന്റെ സൂചന നല്‍കുന്നുവെന്നും തീയറ്ററില്‍ കാണണമെന്ന് ടൊവിനോ പറയുന്നു. ഇതിന് പിന്നാലെയാണ് ആസിഫ് അലി കൊണ്ടിലിനെക്കുറിച്ച് പറയുന്നത്. ട്രെയിലറിലെ അവസാന രംഗം മതി ഈ ചിത്രം കാണാന്‍. എആര്‍എം കൊണ്ടല്‍ തന്റെ ഓണം വാച്ച് ലിസ്റ്റിലുള്ള ചിത്രങ്ങളാണെന്നും ആസിഫലി പറയുന്നു.
എആര്‍എം കിഷ്കിന്ദകാണ്ഡം എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ 12നും, കൊണ്ടല്‍ സെപ്തംബര്‍ 13നുമാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: