ഷിംല : അനധികൃത മസ്ജിദിലെ ഭാഗങ്ങൾ പൊളിച്ചു നീക്കാൻ തയ്യാറാണെന്ന് ഇസ്ലാം പുരോഹിതൻ . ഹിമാചൽ പ്രദേശിലെ ഷിംലയിലെ സഞ്ജൗലിയിൽ സ്ഥിതി ചെയ്യുന്ന അനധികൃത മസ്ജിദിനെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണിത് . പള്ളിയുടെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകൾ നീക്കം നടത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് പരസ്പര സ്‌നേഹം നിലനിർത്താൻ നിയമവിരുദ്ധമായ ഭാഗം നീക്കം ചെയ്യാൻ തീരുമാനിച്ചതായുള്ള ഇസ്ലാം പുരോഹിതന്റെ പ്രസ്താവന.
‘ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിച്ച് കമ്മീഷണർക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്, അതിൽ എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട ആളുകൾ ഹിമാചൽ പ്രദേശിൽ എല്ലായ്‌പ്പോഴും സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കുന്നുണ്ടെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട് . അതിനാൽ സമാധാനം നിലനിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ അനധികൃത നിർമാണമെന്നു കരുതുന്ന ഭാഗം നഗരസഭ സീൽ ചെയ്യണം. ഈ വിഷയം കോടതിയിൽ നടക്കുന്നുണ്ട്, കോടതി വിധിയെ ഞങ്ങൾ മാനിക്കും. ഞങ്ങളെ അനുവദിച്ചാൽ, ആ അനധികൃത ഭാഗം ഞങ്ങൾ തന്നെ നീക്കം ചെയ്യാൻ തയ്യാറാണ്, ‘ പുരോഹിതൻ പറഞ്ഞു .
ബുധനാഴ്ച ഷിംല പോലീസ് സഞ്ജൗലിയിൽ പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിരുന്നു . ഇപ്പോൾ പ്രാദേശിക വ്യവസായികളും പ്രതിഷെധവുമായി രംഗത്തുണ്ട്.. ഷിംല ട്രേഡ് ബോർഡിന് കീഴിലുള്ള നഗരത്തിലെ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: