ന്യൂദൽഹി : സൈബർ സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പ്രചാരണം നടത്തുന്നതിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (ഐ 4 സി) ഒരു പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
ഈ കാമ്പെയ്നിൽ ചേർന്നതിന് @srbachchan jiക്ക് താൻ നന്ദി പറയുന്നു. അമിതാഭ് ബച്ചന്റെ സജീവമായ ഇടപെടൽ ഒരു സൈബർ-സുരക്ഷിത ഭാരത് നിർമ്മിക്കാൻ തങ്ങളുടെ ദൗത്യത്തിന് മുതൽകൂട്ടാകുമെന്നും ഷാ പറഞ്ഞു. സൈബർ കുറ്റകൃത്യം തടയാൻ ഐ 4 സി നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
അതേ സമയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്ന് താൻ ഈ പ്രചാരണത്തിൽ ചേർന്നുവെന്ന് അമിതാബ് ബച്ചൻ പറഞ്ഞു. സൈബർ പ്രശ്നത്തെതിരെ പോരാടാൻ എല്ലാവരും ഒത്തുചേരുമെന്ന് താൻ പ്രതീക്ഷിക്കുന്നു.
തങ്ങളുടെ ജാഗ്രത, മുൻകരുതലുകൾ എന്നിവയെ സൈബർ കുറ്റവാളികളിൽ നിന്ന് ഏവരെയും രക്ഷിക്കാൻ കഴിയും. താൻ ഏവരെയും കാലാകാലങ്ങളിൽ ഇത് ഓർമ്മപ്പെടുത്തുന്നത് തുടരുമെന്നും ബച്ചൻ വീഡിയോയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: