ന്യൂദൽഹി: ദൽഹി മലയാളി വിദ്യാർത്ഥി കൂട്ടായ്‌മയായ യുവ കൈരളി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ദൽഹി സർവകലാശാലയിലെ മലയാളി നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. ഞായറാഴ്ച ഉച്ചയ്‌ക്ക് 3 മണിക്ക് ലോദി ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ 103 വിദ്യാർത്ഥികൾ പങ്കെടുത്തു.
യുവകൈരളി സൗഹൃദവേദി രക്ഷാധികാരിമാരായ ഡൽഹി സർവ്വകലാശാല മലയാള വിഭാഗം തലവൻ ഡോ. പി ശിവപ്രസാദ്, അസിസ്റ്റന്റ് പ്രൊഫസറായ ലാൽ കൃഷ്ണ എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകി. സഞ്ജയ്.എ,നിരഞ്ജന കിഷൻ, ദേവബാല,അനുപമ പ്രദീപ്, സമീക്ഷ, ആനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.
ട്രഷർ ഹണ്ട് തുടങ്ങിയ കലാകായിക പരിപാടികളും സംഘടിപ്പിച്ചു. യുവ കൈരളി സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ആർപ്പോ ’24 ന്റെ പോസ്റ്റർ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: