തിരുവനന്തപുരം: വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കാലാവധിക്ക് ശേഷം മെഡിസെപ്പ് പദ്ധതി തുടരണമോയെന്ന കാര്യത്തില്‍ ധനമന്തി കെ.എന്‍. ബാലഗോപാല്‍ സര്‍വീസ് സംഘടനകളും പെന്‍ഷന്‍ സംഘടനകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ധനമന്ത്രിക്കുനേരെ രൂക്ഷവിമര്‍ശനവുമായി സര്‍വീസ് സംഘടനകള്‍. ജീവനക്കാരെയും കുടുംബത്തെയും നരകയാതനയിലേക്ക് തള്ളിവിട്ട ധനമന്ത്രി രാജിവയ്‌ക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍.
ജീവനക്കാരെയും, പെന്‍ഷന്‍കാരെയും ഇത്രയധികം ദ്രോഹിച്ച ഒരു ധനമന്ത്രി ഉണ്ടായിട്ടില്ല. ക്ഷാമബത്തയും, ലീവ് സറണ്ടറും ലഭിക്കാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂലിപ്പണിക്ക് പോകേണ്ട ഗതികേടിലായി. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ധനമന്ത്രി സ്ഥാനം ഒഴിയണം. മെഡിസെപ്പിന്റെ പരാജയ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ജീവനക്കാര്‍ നല്‍കുന്ന വിഹിതം സര്‍ക്കാര്‍ നല്‍കിയാല്‍ മെഡിസെപ് കാര്യക്ഷമമാകുമെന്നും ഫെറ്റോ പ്രതിനിധികള്‍ പറഞ്ഞു.
മറുപടി പറഞ്ഞ മന്ത്രി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നേരിട്ട് നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിഹിതം നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും പറഞ്ഞു. വിമര്‍ശനം ശക്തമായതോടെ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ പറഞ്ഞ് മന്ത്രി യോഗം അവസാനിപ്പിക്കുകയായിരുന്നു.
5.45 ലക്ഷം ജീവനക്കാരും 5.88 ലക്ഷം പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 30.58 ലക്ഷം ഗുണഭോക്താക്കള്‍ ഉള്ള പദ്ധതിയാണ് മെഡിസെപ്പ്. ചര്‍ച്ചയില്‍ മെഡിസെപ്
പദ്ധതി തുടരണമെന്ന അഭിപ്രായം ആണ് സംഘടനകള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പദ്ധതി ഈ രീതിയില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ്കുമാര്‍, സെക്രട്ടറിയേറ്റ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പെന്‍ഷനേഴ്‌സ് സംഘ് ഭാരവാഹികളായ ജി. ഗോപകുമാര്‍, കെ.കെ. ശ്രീകുമാര്‍, കേരള യൂണിവേഴ്‌സിറ്റി സംഘ് ജനറല്‍ സെക്രട്ടറി ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക