കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എറണാകുളം ഡിസിസി പ്രഡിഡന്റ് മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ പരനാറിയെന്നും കോവര്‍ കഴുതയെന്നും മുഹമ്മദ് ഷിയാസ് വിളിച്ചത്. പറവൂരില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മുഹമ്മദ് ഷിയാസിന്റെ പരാമര്‍ശം.
സംസ്ഥാനത്ത് നടക്കുന്ന അഴിമതികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇതൊക്കെ പിണറായി വിജയന്റെ നെഞ്ചത്താണ് ചെന്നെത്തുന്നത്. കേസുകള്‍ ജനങ്ങളുടെ മുന്നില്‍ നിന്ന് മറയ്ക്കാന്‍ പിണറായിയാണ് പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കുന്നത്. നാണംകെട്ട കമ്യൂണിസ്റ്റുകാരന് പലവിദ്യകളും പ്രയോഗിക്കുന്നുണ്ട്. നാറിയ ജോലിയ്ക്ക് എന്തിനാണ് പരനാറിയായ പിണറായി വിജയന് കൂട്ടുനില്‍ക്കുന്നത്. ഇയാള്‍ രാജിവച്ച് പോകേണ്ടതുണ്ട്. രാജിവയ്ക്കാതെ ജനങ്ങള്‍ തന്ന അംഗീകാരം വച്ച് എങ്ങനെയും അഞ്ച് വര്‍ഷം തീര്‍ക്കാമെന്ന് കരുതുന്ന കോവര്‍ കഴുതയാണ് പിണറായി വിജയനെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: