കോട്ടയം: ഓസ്‌ട്രേലിയയിലെ നോര്‍ത്ത് ടെറിട്ടറി മന്ത്രിയായ പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സ് മാത്രമല്ല വിദേശരാജ്യങ്ങളില്‍ ചരിത്രം കുറിച്ച കോട്ടയംകാര്‍. ബ്രിട്ടനിലെ പാര്‍ലമെന്റിലേക്ക് കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത് ഈയിടെയാണ്. കോട്ടയം നീണ്ടൂര്‍ സ്വദേശി റോബിന്‍ ഇലക്കാട്ട് യുഎസ് ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയറാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജിലും കോട്ടയംകാരനാണ് മേയര്‍. ആര്‍പ്പുക്കര സ്വദേശി ബൈജു തിട്ടാല . നിലവില്‍ അദ്‌ദേഹം കോട്ടയത്തുണ്ട്.
ന്യൂസ് വെയില്‍സ് വാഗ വാഗ ബോയ്‌സ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ മന്ത്രിയായി ചുമതലയേറ്റ ജിന്‍സണ്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത്. പിന്നീട് നോര്‍ത്ത് ടെറിട്ടറി ഡാര്‍വിനിലെ ആശുപത്രിയിലേക്ക് മാറി. നിലവില്‍ അവിടെ മാനസികാരോഗ്യ വിഭാഗത്തിന്റെ ഡയറക്ടര്‍ ആയിരുന്നു. ഭാര്യ അനുപ്രിയയും മെഡിക്കല്‍ വിഭാഗത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. എയ്മി, അന എന്നിവരാണ് മക്കള്‍.
ജിന്‍സന്‌റെ പിതാവ് ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഈരാറ്റുപേട്ട മുസ്ലിം ലീഗ് എച്ച്എസ്എസ് റിട്ട. അധ്യാപിക ഡെയ്‌സിയാണ് മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: