ന്യൂദല്‍ഹി: അമിത് ഷായുടെ മകന് ജയ് ഷാ ഐസിസി ചെയര്‍മാനായാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ യാതൊരു കാരണവശാലും പാകിസ്ഥാനിലേക്ക് അയയ്ക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാത്തിടത്തോളം കാലം പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും അമിത് ഷാ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ ജയ് ഷായെ ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് തന്നെ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്ക് അയയ്ക്കാനാണെന്ന ദുഷ്പ്രചാരണമാണ് പൊളിഞ്ഞത്. സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിലും ബിസിസിഐ സെക്രട്ടറി എന്ന നിലയ്ക്ക് പല ടൂര്‍ണ്ണമെന്റുകളും നടത്തി വിജയിപ്പിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലും സ്ത്രീകളുടെ ഐപിഎല്‍ നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ജയ് ഷായെ ഐസിസി ചെയര്‍മാനാക്കി ഉയര്‍ത്തിയത്. ആഗോള ക്രിക്കറ്റിനെ തന്നെ രക്ഷിയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഇതിനെതിരെ പല രീതിയില്‍ അമിത് ഷായെയും അമിത് ഷായുടെ മകനെയും വെച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ദുഷ് പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു.
2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമെന്നും അതിന്റെ ഭാഗമായാണ് അമിത് ഷായുടെ മകനെ ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത യോഗത്തില്‍ പാകിസ്ഥാനിലെ പ്രതിനിധികളടക്കം സമ്മതം മൂളിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ശത്രുക്കള്‍ നടത്തിയ പ്രചാരണം. ന്യൂസിലാന്റുകാരനായ ഗ്രെഗ് ക്ലെയില്‍ നിന്നാണ് ഐസിസി ചെയര്മാന് സ്ഥാനം ജയ് ഷാ ഏറ്റെടുക്കുന്നത്. ഐസിസി യോഗത്തില്‍ ഐക്യകണ്ഠേനയാണ് ജയ് ഷാ ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന് ലഭിച്ച ഈ സര്‍വ്വ സമ്മിതി കോണ്ഗ്രസിലേതുള്പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളെ ചൊടിപ്പിച്ചിരിക്കുകയാണ്. 2019 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്നു ജയ് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: