റായ്‌പൂർ ; ഹൈവേയ്‌ക്ക് സമീപം അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ . ഭിലായ്-റായ്‌പൂർ ഹൈവേയിലെ സർക്കാർ ഭൂമിയിലാണ് കർബല മസ്ജിദ് കമ്മിറ്റി പള്ളി നിർമ്മിച്ചത് . ഒപ്പം കടകളും വിവാഹ മണ്ഡപങ്ങളും ആരാധനാലയങ്ങളും പണിതു വാടകയ്‌ക്ക് നൽകിയിരുന്നു. ഇതാണ് ബുൾഡോസർ കൊണ്ട് തകർത്തത്.
നേരത്തെ ഹൈവേയിൽ 800 ചതുരശ്രയടി സ്ഥലം മസ്ജിദ് നിർമാണത്തിനായി സർക്കാരിൽ നിന്ന് നൽകിയിരുന്നു . എന്നാൽ, പള്ളിക്കമ്മിറ്റി 800 ചതുരശ്ര അടിക്ക് പകരം രണ്ടര ഏക്കർ ഭൂമി കയ്യേറി. ബിജെപി നേതാവ് ബാബർ ആണ് ഈ വിഷയത്തിൽ പരാതി നൽകിയത് . തുടർന്ന് എത്രയും വേഗം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭിലായ് മുനിസിപ്പൽ കോർപ്പറേഷൻ സംഘം സ്ഥലത്തെത്തി പള്ളിയുടെ അതിർത്തി ഭിത്തിയും അഞ്ച് കടകളും വിവാഹ മണ്ഡപവും സ്വാഗത കവാടവും പൊളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: