കാൺപൂർ ; കാളിന്ദി എക്‌സ്പ്രസ് ട്രെയിൻ അട്ടിമറിക്കാനുള്ള സംഭവത്തിൽ അന്വേഷണം എൻ ഐ എ ഏറ്റെടുക്കുന്നു. റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ ഉൾപ്പെടെയാണ് കണ്ടെത്തിയത് . കേസിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ രീതി കണക്കിലെടുത്ത് തീവ്രവാദ ഗൂഢാലോചന തള്ളിക്കളയാനാകില്ല. അതുകൊണ്ടാണ് സംഭവത്തിൽ എൻഐഎ ഇടപെടുന്നത് . അന്വേഷണത്തിനായി അഞ്ചംഗ സംഘം കാൺപൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട്, എടിഎസ് (ആൻ്റി ടെററിസം സ്ക്വാഡ്) ഐജി നിലബ്ജ ചൗധരി അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് ടീമുകളും തെളിവുകൾ ശേഖരിച്ചു .
ഞായറാഴ്ച രാത്രി പ്രയാഗ്‌രാജിൽ നിന്ന് കാൺപൂർ സെൻട്രൽ, അൻവർഗഞ്ച് സ്റ്റേഷനുകൾ വഴി ഭിവാനിയിലേക്ക് പോകുകയായിരുന്നു കാളിന്ദി എക്‌സ്പ്രസാണ് അട്ടിമറിക്കാൻ ശ്രമം നടന്നത് . ശിവരാജ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ എൽപിജി ഗ്യാസ് സിലിണ്ടർ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയതിനാൽ ട്രെയിൻ വേഗത കുറഞ്ഞെങ്കിലും എഞ്ചിന്റെ മുൻഭാഗം ഗ്യാസ് സിലിണ്ടറിൽ ഇടിച്ചാണ് നിന്നത് . ഇതേത്തുടർന്ന് പോലീസ് കമ്മീഷണർ ഹരീഷ് ചന്ദർ റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി. റെയിൽവെ ട്രാക്കിൽ ബാഗിൽ നിന്ന് വെടിമരുന്ന്, പെട്രോളിയം ബോംബുകൾ, എന്നിവ കണ്ടെത്തി.
സംഭവസ്ഥലത്തോട് ചേർന്നുള്ള ബിൽഹൗറിലെ മകൻപൂരിലെ ഹസ്രത്ത് ബദിയുദ്ദീൻ സിന്ദാ ഷായുടെ ശവകുടീരത്തിലേക്ക് വരുന്ന ജമാ അത്ത് അംഗങ്ങളെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട് . ഇതോടൊപ്പം സംഭവസ്ഥലത്തിന് സമീപം താമസിക്കുന്നവരും നിരീക്ഷണത്തിലാണ്. സംഭവസ്ഥലത്ത് അന്നു സജീവമായിരുന്ന മൊബൈൽ നമ്പറുകളും പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജമാഅത്ത് പ്രവർത്തകർ മകൻപൂരിലേക്ക് വരുന്നുണ്ടെന്ന് കാൺപൂർ വെസ്റ്റ് ഡിസിപി രാജേഷ് കുമാർ സിംഗ് പറഞ്ഞു. അതേസമയം, ഇതിന് പിന്നിൽ ജമാഅത്തികളാകാമെന്ന് യുപി എടിഎസും സംശയിക്കുന്നു. എൻഐഎ ഉദ്യോഗസ്ഥർ യുപി എടിഎസുമായി സംസാരിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: