സനാ :യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തില്‍. നിമിഷ പ്രിയയുടെ മോചനത്തിനായി ചോരപ്പണം നല്‍കിയുളള ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചര്‍ച്ചകള്‍ വഴിമുട്ടി.
പ്രാഥമിക ചര്‍ച്ചകള്‍ക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്ന് ലഭിച്ചില്ലെന്ന് തമിഴ്നാട് സ്വദേശിയും യമനില്‍ ബിസിനസ് ചെയ്യുന്ന ആളും സാമൂഹിക പ്രവര്‍ത്തകനുമായ സാമുവല്‍ ജെറോം പറഞ്ഞു. അതേസമയം ചര്‍ച്ചകളുടെ പുരോഗതിയോ പണത്തിന്റ കണക്കോ പങ്കുവയ്ക്കാന്‍, സാമുവല്‍ ജെറോം തയ്യാറായില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിന്റെ വിശദീകരണം.
നിമിഷ പ്രിയയുടെ മോചനം അനിശ്ചിതത്വത്തിലായി. ഗോത്ര നേതാക്കളുമായുള്ള മാപ്പ് അപേക്ഷ ചര്‍ച്ചകള്‍ വഴിമുട്ടി എന്നും യെമനിലുള്ള സാമുവല്‍ ജെറോം ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
‘സേവ് നിമിഷ’ കമ്മിറ്റിയില്‍ നിന്ന് പണത്തിന്റെ രണ്ടാം ഗഡു ലഭിച്ചില്ല.കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റ വിശ്വ്സ്തന് ഷെയ്ഖ് ഹുസൈന് അബ്ദുല്ല അല്‍ സുവാദിക്ക് ചര്‍ച്ചകള്‍ക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതുമുള്‍പ്പെടെ ത്തിന് രണ്ടു കാരണങ്ങളാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം.
ചര്‍ച്ചകളുടെ പുരോഗതിയോ ചര്‍ച്ചകള്‍ക്കായി നല്കിയ പണത്തിന്റെ കണക്കോ നല്കാന് സാമൂവല്‍ ജറോം തയ്യാറായില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് സാമൂവല്‍ ജെറോം അറിയിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ വെളിപ്പെടുത്തി. അതിനാലാണ് രണ്ടാം ഗഡു നല്‍കാതിരുന്നത് എന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: