തിരുനെൽവേലി: മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തിരുനെൽവേലിക്ക് സമീപം രാധാപുരത്താണ് സംഭവം. കുട്ടിയുടെ അയൽവാസിയായ തങ്കമാണ് അറസ്റ്റിലായത്. ആത്തുക്കുറിച്ചി സ്വദേശിയായ വിഷ്നേഷിന്റെ മകൻ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്.
വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന വിഷ്നേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്കത്തിന്റെ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. വിഷ്നേഷുമായുള്ള വൈരാഗ്യത്തിന്റെ പുറത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിഘ്‌നേഷും തങ്കമ്മാളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി എസ്പി എൻ.സിലംബരശൻ പറഞ്ഞു. തങ്കമ്മാളിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കന്യാകുമാരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: