ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണം ഏജന്‍സി. നാല് പ്രതികള്‍ക്കെതിരെ ആണ് കുറ്റപത്രം നല്‍കിയത്. പ്രതികളില്‍ രണ്ട് പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ബെംഗളൂരുവിലെ ബിജെപി ഓഫീസും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കി.
മുസ്സവിര്‍ ഹുസൈന് ഷാസിബ്, അബ്ദുള്‍ മതീന് അഹ്മദ് താഹ, മാസ് മുനീര്‍ അഹ്മദ്, മുസ്സമില്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. താഹയും ഷാസിബും വ്യാജരേഖകള്‍ ചമച്ചതായും കണ്ടെത്തി. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ മല്ലേശ്വരത്തെ ബിജെപി ഓഫീസ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ബോബ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഡാര്‍ക് വെബ് വഴിയാണ് പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയത്. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരില്‍ ഉണ്ടാക്കിയാണ് പണമിടപാട് നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവര്‍ക്ക് ഭീകര പ്രവര്‍ത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറന്‍സികള്‍ വഴിയാണ്. ഒന്നാം പ്രതി മുസ്സവിര്‍ ഹുസൈന് ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. 2020ല്‍ അല്‍- ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീന്‍ താഹയോടൊപ്പം ഒളിവില്‍ പോ
യ ആളാണ് ഷാസിബെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: