India

സുനിത ഭാസ്‌കര്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് അഡീ. ഡയറക്ടര്‍; ദല്‍ഹിയിലെ ആസ്ഥാനത്ത് എഡിജി ആയി കേരളത്തില്‍ നിന്ന് നിയമിക്കപ്പെടുന്ന ആദ്യ വനിത

Published by

കോട്ടയം: സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്റെ (എഫ്ഒഡി) അഡീ. ഡയറക്ടര്‍ ജനറലായി സുനിത ഭാസ്‌കര്‍ ചുമതല ഏറ്റെടുത്തു.

ദല്‍ഹിയിലെ ആസ്ഥാനത്ത് എഡിജി ആയി കേരളത്തില്‍ നിന്ന് നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് സുനിത ഭാസ്‌കര്‍. നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓഫീസില്‍ (എന്‍എസ്എസ്ഒ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിലും ലക്ഷദ്വീപിലുമുള്ള എന്‍എസ്എസ്ഒയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തിവരികയായിരുന്നു.

പാലാ മുത്തോലി നെടുംപുറം വീട്ടില്‍ ജനിച്ച സുനിത ഭാസ്‌കര്‍, അഡ്വ. കെ.പി. ചാക്കോച്ചന്‍, റിട്ട. പ്രൊഫസര്‍ പി. സി. മേരി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ഭാസ്‌കര്‍ മിശ്ര ന്യൂയോര്‍ക്ക് ആസ്ഥാനമായ യൂനിസെഫില്‍ ഗ്ലോബല്‍ ടെക്‌നിക്കല്‍ ലീഡ് ആണ്. മക്കള്‍: അഡ്വ. അഞ്ജലി ഭാസ്‌കര്‍(ബാംഗ്ലൂര്‍), അനന്യ ഭാസ്‌കര്‍(പി.ജി സോഷ്യല്‍ വര്‍ക്ക്, ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക