ഇസ്ലാമബാദ് :ജയിലില്‍ കഴിയുന്ന പാകിസ്ഥാന് തെഹ്റീക് ഇന്‍സാഫ് (പിടിഐ) നേതാവ് ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് മോഡല്‍ കലാപം. പിടിഐയുടെ പ്രവര്‍ത്തകരാണ് കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. സെപ്തംബര്‍ എട്ടിനും ഒമ്പതിനും പിടിഐ സംഘടിപ്പിക്കുന്ന വന്‍പ്രതിഷേധ മാര്‍ച്ചാണ് നിയന്ത്രണം വിട്ട് കലാപമായി മാറിയിരിക്കുന്നത്.
പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദില്‍ കലാപകാരികള്‍ക്ക് നേരെ വെടിവെയ്പ് നടന്നതായി പറയുന്നു. നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനത്തേക്ക് വരുന്നതും പോകുന്നതുമായ റോഡുകള്‍ പട്ടാളം അടച്ചിട്ടുണ്ട്. ഇസ്ലാമബാദിലെ സംഗ്ജാനി പ്രദേശത്തായിരുന്നു പിടിഐയുടെ പ്രകടനം. പിടിഐ നേതാക്കളോട് 500 പേരെ വീതം സംഘടിപ്പിച്ച് പ്രകടനത്തിന് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇമ്രാന് ഖാന്റെ പാര്‍ട്ടി നേതാക്കളുടെ നീക്കമെന്ന് അറിയുന്നു.
പട്ടാളം തെരുവിലിറങ്ങരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. പക്ഷെ ഇത്തരം താക്കീതുകള്‍ക്കൊന്നും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് പിടിഐ നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: