ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഓള് റൗണ്ടര്‍ മൊയീന്‍ അലി വിരമിച്ചു. പത്ത് വര്‍ഷം നീണ്ട കരിയര്‍ അവസാനിപിക്കുന്നതായി പ്രഖ്യാപിച്ചത്്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളും അവസാനിപ്പിക്കുന്നതായി അറിയിച്ചു.
ഡെയ്ലി മെയ്ലില് ഇംഗ്ലണ്ടിന്റെ മുന്‍ നായകന് നാസര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തിലാണ് മൊയീന്‍ അലി വിരമിക്കല്‍ തീരുമാനം പങ്കുവച്ചത്. തനിക്ക് 37 വയസെത്തിയിരിക്കുന്നു. ഓസ്ട്രേലിയക്കെതിരെ തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം പിടിക്കാനായില്ല. ഇത് പിന്മാറാനുള്ള സമയമാണ്. പുതിയ തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ടതുണ്ട്-മൊയീന്‍ അലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലാണ് അവസാനമായി കളിച്ചത്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന കളിയില്‍ പാകിസ്ഥാനെതിരെ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലായിരുന്നു ആ മത്സരം. 2014 ഫെബ്രുവരിയില്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്. മൂന്ന് ഫോര്‍മാറ്റുകളിലും കൂടി 298 മത്സരങ്ങള്‍ കളിച്ചു. 6678 റണ്‍സെടുത്തു. 366 വിക്കറ്റും. 2019ല്‍ ഇംഗ്ലണ്ട് ആദ്യമായി ഏകദിന ലോകകപ്പ് കിരീടമുയര്‍ത്തിയ ടീമില്‍ മൊയീന്‍ അലിയും ഉണ്ടായിരുന്നു.
2022 ട്വന്റി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ടിലും ഉള്‍പ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ സ്പിന്നറാണ്. 68 ടെസ്റ്റുകളില്‍ നിന്ന് 204 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: