ഗാസ: ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് ഒരാള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇസ്രയേല്‍ പൗരന്മാര് കൊല്ലപ്പെട്ടു. ജോര്‍ദാനില്‍നിന്ന് അലന്‍ബി പാലത്തിലുടെ വെസ്റ്റ് ബാങ്കിലേക്ക് ട്രക്കുമായി കടന്ന തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പിന്നീട് വധിച്ചെന്ന ഇസ്രയേല്‍ സൈന്യം അറയിച്ചു. കൊലപ്പെട്ടത് പാലത്തിനു കാവല്‍ നിന്ന ഇസ്രയേല്‍ സൈന്യത്തിലെ ഗാര്‍ഡുകളാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതിനു ശേഷം ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തിലൊരു ആക്രമണം ആദ്യമാണ്. ഹമാസ് വക്താവ് സമി അബു സുഹ്രി സംഭവത്തെ പ്രശംസിച്ചതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചു. ജോര്‍ദാനുമായുള്ള എല്ലാ അതിര്‍ത്തിയും ഇസ്രയേല്‍ അടച്ചു.
അതേസമയം ഗാസയില്‍ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇസ്രായേലില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുകയാണ്. തെക്കന്‍ ഗാസയിലെ തുരങ്കത്തില്‍നിന്ന് ആറ് തടവുകാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിനു ശേഷമാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: