ചണ്ഡീഗഡ്: വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒളിംപിക് ഗുസ്തി താരം ബജ്റംഗ് പൂനിയ. വാട്സ്ആപ്പിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് സോണിപതിലെ ബഹല്‍ഗഡ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പൂനിയ ആരോപിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കണം. അല്ലാത്തപക്ഷം അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയാറാകണമെന്നുമാണ് ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: