നടി ശ്രീവിദ്യ മുല്ലച്ചേരി(Sreevidya Mullachery) വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രൻ ആണ് വരൻ. പ്രണയ വിവാഹമാണ് ഇരുവരുടെയും.
ഇന്ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. സിനിമ, സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു നടന്നത്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തു. വിവാഹം വളരെ ഭംഗിയായി നടന്നതിൽ സന്തോഷമുണ്ടെന്നും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കുകയാണെന്നും ശ്രീവിദ്യ പറഞ്ഞു. എല്ലാം മംഗളമായി നടന്നതിൽ ഈശ്വരന് നന്ദി പറയുന്നുവെന്നും അവർ വ്യക്തമാക്കി. തന്റെ ക്ഷണപ്രകാരം സുരേഷ് ഗോപി വിവാഹത്തിൽ പങ്കെടുത്തതിന്റെ സന്തോഷവും താരം പങ്കുവച്ചു.
ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളായ ഐശ്വര്യയും അനുമോളും നിറകണ്ണുകളോടെയാണ് പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിന് സാക്ഷികളായത്. ശ്രീവിദ്യയുടെ ദീർഘനാളത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമായതെന്ന് സുഹൃത്തുക്കൾ പ്രതികരിച്ചു. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹം.
കോമഡി ഷോകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ശ്രീവിദ്യ. കാസർകോഡ് പെരുമ്പള സ്വദേശിയാണ്. ഒരു കുട്ടനാടൻ ബ്ലോഗ്, നൈറ്റ് ഡ്രൈവ്, ഒരു പഴയ ബോംബ് കഥ തുടങ്ങി ഏതാനും സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ജീംബൂബയാണ് രാഹുലിന്റെ സംവിധാനത്തിൽ എത്തിയ ആദ്യ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക