ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുകോണിനും മകള്‍ പിറന്നിരിക്കുകയാണ്. മകളുടെ വരവ് താരങ്ങള്‍ ആരാധകരെ അറിയിച്ചു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയില്‍ പിറന്നത്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ അനുഗ്രഹം തേടി രണ്‍വീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ച ആയിരുന്നു.
2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വൻ ഹിറ്റായ കല്‍ക്കിയുടെ പ്രമോഷൻ പരിപാടികള്‍ക്ക് ദീപിക എത്തിയത്.
2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈന്‍’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. ”റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സിംഗം എഗൈനി’ലും രണ്‍വീര്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: