ബെംഗളൂരു : തീവ്ര ഇസ്ലാമിസ്റ്റുകളുടെ പെരുമാറ്റത്തിൽ മനം നൊന്ത് മുസ്ലീം കുടുംബം സനാതനധർമ്മം സ്വീകരിച്ചു . സോമേശ്വർ സ്വദേശിയായ നൂർ മുഹമ്മദും കുടുംബവുമാണ് ഹിന്ദുമതം സ്വീകരിച്ചത്. തങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അവർ മുസ്ലീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ ഇപ്പോൾ ഇസ്ലാമിൽ ഉള്ള മതഭ്രാന്ത് ഭയപ്പെടുത്തുകയും , വേദനിപ്പിക്കുകയും ചെയ്യുന്നു . സനാതന ധർമ്മമാണ് മഹത്തരമെന്ന് മനസിലായി . പശ്ചാത്തപം കൊണ്ടാണ് ഞങ്ങൾ മടങ്ങി ഹിന്ദുമതത്തിലേയ്‌ക്ക് വരുന്നത് ‘ – നൂർ മുഹമ്മദ് പറഞ്ഞു.
ഇതിനായി ജില്ലാ ഭരണാധികാരിക്ക് മുന്നിൽ മതപരിവർത്തനത്തിന് അനുമതി തേടി, രേഖാമൂലം അപേക്ഷയും സത്യവാങ്മൂലവും നൽകി. രണ്ട് മാസം മുൻപ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 20 ദിവസത്തെ ശുദ്ധീകരണ യാഗം നടത്തി, അതിനുശേഷം സനാതന ധർമ്മത്തിലേക്ക് മടങ്ങി- നൂർ മുഹമ്മദ് പറഞ്ഞു. കുടുംബാംഗങ്ങളായ ഹിന, അലീഷ, സൽവ, ഷാനവാസ്, വസീം, കഹാക്ഷ, യുസ്‌റ, ഖാലിദ് എന്നിവരും സനാതന ധർമ്മം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: