ഭുവനേശ്വര്‍: ഭാരതത്തിന്റെ പ്രതിരോധ മേഖലയുടെ കരുത്തു വര്‍ധിപ്പിച്ച് അഗ്നി4 ബാലിസ്റ്റിക് മിസൈല്‍. ഇന്റര്‍ മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ അഗ്നി4ന്റെ പരീക്ഷണം വിജയം. ഒഡീഷ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നു പരീക്ഷണ വിക്ഷേപണം നടത്തി. സാങ്കേതികവും പ്രവര്‍ത്തനപരവുമായതെല്ലാം മിസൈല്‍ നിര്‍വഹിച്ചു.
ഭാരതത്തിന്റെ ആണവ പ്രതിരോധ പദ്ധതി ഭാഗമാണ് അഗ്നി4. 4000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യത്തെ ഭേദിക്കാന്‍ അതിനു സാധിക്കും. ഭാരതത്തിന്റെ പ്രതിരോധം ശക്തമാക്കുന്നതിന് അതു മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം എക്‌സില്‍ കുറിച്ചു. അഗ്നി1 (700 കിലോമീറ്റര്‍), അഗ്നി2 (2000 കിലോമീറ്റര്‍), അഗ്നി3 (3,000 കിലോമീറ്റര്‍), അഗ്നി4 (4000 കിലോമീറ്റര്‍), പൃഥ്വി2 (350 കിലോമീറ്റര്‍) എന്നിങ്ങനെയുള്ള മിസൈല്‍ യൂണിറ്റുകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ട്രൈ-സര്‍വീസ് സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡന്‍ഡിലുണ്ട്.
അഗ്നി4, 5 മിസൈലുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകാനാകും. ചൈനയുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാല്‍ അഗ്നി മിസൈലുകളുടെ അവസാന രണ്ടു പതിപ്പുകള്‍ ഉപയോഗിക്കാന്‍ സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: