തിരുവനന്തപുരം: വിവാദങ്ങള്‍ കൊടുമ്പിരി കൊളളവെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ഈ മാസം 14 മുതല്‍ 17വരെയാണ് നാലു ദിവസത്തെ അവധി.
സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധി അനുവദിച്ചത്.
എംആര്‍ അജിത്ത് കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് അജിത്ത് കുമാര്‍ വ്യക്തമാക്കിയെങ്കിലും പദവിയില്‍ നിന്ന് മാറ്റതായാണ് അന്വേഷണം.
അതിനിടെ, ക്ലിഫ് ഹൗസില്‍ ശനിയാഴ്ച രാത്രി നിര്‍ണായക കൂടിക്കാഴ്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു . എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നിര്‍ണായക കൂടിക്കാഴ്ച.ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് വിവാദമായിരുന്നു.
ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: