തിരുവനന്തപുരം: വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചത് വ്യാജമെന്ന് കണ്ടെത്തല്‍. വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ 2020ല്‍ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാമതെത്തിയെന്നായിരുന്നു വാര്‍ത്ത.
കേന്ദ്രത്തിന്റെ പട്ടികയില്‍ ഒന്നാമതെത്തിയ കാര്യം സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചത് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തത്. നേട്ടം കൈവരിച്ചതിന് കേരളത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയാല്‍ പുരസ്‌കാരം നല്കിയതായും വാര്‍ത്തയില്‍ അവകാശപ്പെട്ടു. എന്നാല്‍ കേരളം ഒന്നാമതെത്തിയ കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
അവകാശവാദം അടിസ്ഥാനരഹിതമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി വ്യക്തമാക്കി. വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതല്ല. നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ മുന്നില്‍ വന്നതിനുള്ള ‘ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2022’ അവാര്‍ഡാണ് കേരളത്തിന് കിട്ടിയത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതില്‍ ഒന്‍പതെണ്ണത്തില്‍ ഒന്നാമതെത്തിയത് കേരളമാണെന്ന് മാത്രം. അതില്‍ത്തന്നെ ബിസിനസ് കേന്ദ്രീകൃതമായി രണ്ടു ഘടകങ്ങള്‍ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി ഏഴും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയതെന്ന് സന്ദീപ് ഫെയ്‌സ്ബുക് പോസ്റ്റില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: