തിരുവനന്തപുരം: റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ തടസപ്പെട്ട കുടിവെളള വിതരണം തി ഞായറാഴ്ച രാവിലെയോടെ പരിഹരിക്കപ്പെടും. 44 വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. പരാതികള്‍ അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി കണ്ട്രോള് റൂം തുറക്കുമെന്നും മന്ത്രി ശിവന് കുട്ടി പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു. വെള്ളയമ്പലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കഴക്കൂട്ടത്തും സൗജന്യമായി ടാങ്കറില്‍ വെള്ളമെത്തിക്കും. ടാങ്കര്‍ ലോറികളില്‍ നിലവില്‍ പലയിടത്തും വെള്ളമെത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും കിട്ടുന്നില്ലെന്നാണ് പരാതിയുണ്ട്.ജനങ്ങള്‍ ഭക്ഷണം ഉണ്ടാക്കാനോ കുളിക്കാനോ നനയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ്.വെളളിയാഴ്ച സെക്രട്ടേറിയറ്റിലും ജലവിതരണം മുടങ്ങിയിരുന്നു.
തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാന്സ്മിഷന് പൈപ്പ് ലൈന്‍ അലൈന്മെന്റ് മാറ്റുന്ന ജോലികള്‍ക്കായാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: