തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ബമ്പര്‍ ഹിറ്റിലേക്ക്.ഇതിനോടകം 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍ വിറ്റു പോയി.
നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും ജനങ്ങളിലെത്തി.25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ് ടിക്കറ്റിന്. യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് തുരുവോണം ബമ്പറിന്റെ സമ്മാന ഘടന.
പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിനാണ്. തിരുപ്പൂര്‍ സ്വദേശികളായ നാലുപേര്‍ക്കാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ഒരു കോടി വീതം വിവിധ ജില്ലകളിലായി 20 പേര്‍ക്കും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: