ഇസ്ലാമാബാദ് : പാകിസ്താനിൽ ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ച പോലീസുകാരെ പുറത്താക്കി .കറാച്ചിയിലാണ് സംഭവം .18 പോലീസുകാരെ പുറത്താക്കിയതായി പാക് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. പോലീസ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ഡ്യൂട്ടിക്കിടെ പോലീസ് യൂണിഫോമി അശ്ലീല വോയ്‌സ് ഓവറുകളും പിന്നണി ഗാനങ്ങളും അശ്ലീല വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന പോലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഐജി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത് . യൂണിഫോമിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിലക്കുകയും ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കറാച്ചി പോലീസ് അച്ചടക്കമില്ലായ്‌മയുടെ പേരിൽ 12 പോലീസുകാരെ സസ്‌പെൻഡ് ചെയ്തത്. ഇതോടെ സസ്‌പെൻഡ് ചെയ്ത പോലീസുകാരുടെ എണ്ണം 18 ആയി. വെള്ളിയാഴ്ച സസ്‌പെൻഡ് ചെയ്ത 12 പോലീസുകാരിൽ 9 പേർ പുരുഷന്മാരും 3 വനിതാ ഉദ്യോഗസ്ഥരുമാണ്. യൂണിഫോമിൽ വീഡിയോ എടുത്ത് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തതിന് 6 പോലീസുകാരെ കറാച്ചി പോലീസ് മേധാവി ജാവേദ് ആലം സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട ആറ് പോലീസുകാരിൽ രണ്ട് വനിതാ പോലീസുകാരും ഉണ്ടായിരുന്നു.സിന്ധ് പോലീസ് ഐജി ഗുലാം നബി മേമന്റെ നിർദേശപ്രകാരമായിരുന്നു ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: