ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ കുറച്ചുകാണിക്കാൻ ശ്രമിച്ച് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് . അക്രമത്തെ “അതിശയോക്തി” എന്ന് വിശേഷിപ്പിച്ച യൂനുസ് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർഗീയമല്ലെന്നും ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗിന്റെയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുള്ള രാഷ്‌ട്രീയ ചലനാത്മകതയുടെ ഫലമാണെന്നുമാണ് അഭിപ്രായപ്പെട്ടത്.
അക്രമികളുടെ കണ്ണിൽ ഹിന്ദുക്കൾ സ്ഥാനഭ്രഷ്ടരാക്കിയ അവാമി ലീഗിന്റെ പര്യായമായി മാറിയെന്നാണ് യൂനുസിന്റെ വാദം . “ഇത് അതിശയോക്തിപരമാണെന്ന് ഞാൻ മോദിയോടും പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നത്തിന് നിരവധി മാനങ്ങളുണ്ട്, ”യൂനുസ് പറഞ്ഞു. അക്രമം വർഗീയ പ്രേരണകളേക്കാൾ രാഷ്‌ട്രീയത്തിൽ നിന്നാണ് ഉണ്ടാകുന്നത് എന്നും യൂനുസ് പറഞ്ഞു.ചില അവസരവാദികൾ സ്വത്ത് പിടിച്ചെടുക്കാൻ സാഹചര്യം ഉപയോഗിക്കുകയാണെന്നും ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും യൂനുസ് പറഞ്ഞു.
അതേസമയം ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിലെ വർഗീയതയെ വെള്ളപൂശാനുള്ള ശ്രമമാണ് ഊ അഭിപ്രായമെന്നാണ് വിമർശം ഉയർന്നിരിക്കുന്നത് . കഴിഞ്ഞ ദിവസം മതനിന്ദ നടത്തിയെന്നാരോപിച്ച് ഹിന്ദു ബാലനെ പോലീസ് സ്റ്റേഷനിൽ കയറിയും ഇസ്ലാമിസ്റ്റുകൾ തല്ലിച്ചതച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: